ഭാരതം ഒന്നാകെ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ കായിക മാമാങ്കത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് നമ്മൾ എല്ലാവരും.. കാണികളെ ആവേശതിരയിലാക്കി ഫിഫ അണ്ടര്‍ 17 ലോകകപ്പ് കടന്ന് വരുമ്പോള്‍ ഫുട്ബോള്‍ മത്സരത്തെ എല്ലാ തലത്തിലും കൂടുതല്‍ ആളുകളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനും ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന് ആവേശം പകരാന്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹകരണവും നല്‍കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ വണ്‍ മില്യണ്‍ ഗോള്‍ എന്ന പ്രചരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.

അണ്ടർ 17 ഫുട്ബോൾ ലോക കപ്പിന്റെ പ്രചരണാർത്ഥം കേരളത്തിൽ മുഴുവൻ സ്ഥലങ്ങളിലും നടക്കുന്ന വൺ മില്യൺ ഗോൾ ക്യാമ്പയിന് ഇൻഫോപാർക്കിൽ ആവേശകരമായ തുടക്കം